---
title: "സി.പി.എം ബ്രാഞ്ച് സെക്രട്ടെറിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "CPM branch secretary found dead in bedroom at home"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/304496/CPM branch secretary found dead in bedroom at home"
published_at: "2025-07-25T09:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6882ffa77239d_Screenshot_20250725_092228_VN_-_Video_Editor.jpg"
keywords: []
---

# സി.പി.എം ബ്രാഞ്ച് സെക്രട്ടെറിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** പരിയാരം: സി.പി.എം ബ്രാഞ്ച് സെക്രട്ടെറിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

## Article Content

പരിയാരം: സി.പി.എം ബ്രാഞ്ച് സെക്രട്ടെറിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

രാജേഷ് കോമത്ത് (47) നെയാണ് ഇന്ന് രാവിലെ 6.45 ന് അമ്മാനപ്പാറയിലെ വീട്ടിലെ കിടപ്പുമുറിയില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടത്.

ഉടന്‍ പരിയാരത്തെ  ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.

പരിയാരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.സിപിഎം അമ്മാനപ്പാറ സെന്റര്‍ ബ്രാഞ്ച് സെക്രട്ടറിയാണ്.പരേതനായ ഗോപാലന്‍-കെ.പത്മിനി ദമ്പതികളുടെ മകനാണ്.

ഭാര്യ: ടി.ഷിംന.മക്കള്‍: ആശിഷ്, അന്‍ഷ്.സഹോദരങ്ങള്‍ രാജു കോമത്ത്, രതി.സംസ്‌കാരം ജൂലൈ 26-ശനിയാഴ്ച്ച (മറ്റന്നാള്‍ )രാവിലെ 11 മണിക്ക് അമ്മാനപ്പാറ പൊതുശമ്ശാനത്തില്‍.

രാവിലെ 9 മണി മുതല്‍ യുവശക്തി അമ്മാനപ്പാറ ക്ലബ്ബില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/304496/CPM branch secretary found dead in bedroom at home)